സിദ്ധാര്‍ത്ഥിന്റെ മരണം: ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

സിദ്ധാര്‍ത്ഥിന്റെ മരണം: ഡീനിനേയും അസിസ്റ്റന്റ്  വാര്‍ഡനേയും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

കോഴിക്കോട്: സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പുക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ഹോസ്റ്റലില്‍ ഉണ്ടാകേണ്ട ഡീന്‍ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ഹോസ്റ്റല്‍ വാര്‍ഡന്‍ ഡീനാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനാണ് അസിസ്റ്റന്റ് വാര്‍ഡന്‍. എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി റിപ്പോര്‍ട്ട് എടുക്കേണ്ട ചുമതല ഇരുവര്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് പ്രകാരം വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ഹോസ്റ്റലിലെ ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട കാര്യമില്ല. ഡീനിന്റെ ചുമതല നിര്‍വഹിക്കണമായിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കണമായിരുന്നു. അതില്‍ ഡീനിന് വീഴ്ചയുണ്ടായി. ഹോസ്റ്റലില്‍ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഹോസ്റ്റലില്‍ റസിഡന്റ് ട്യൂറ്ററാണ് താമസിക്കേണ്ടതെന്നായിരുന്നു ഡീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. വാര്‍ഡന്‍ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നയാളല്ലെന്നും തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നുമാണ് അദേഹത്തിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.