ഗ്വാളിയാര്‍: ഇന്ത്യയിലെ തൊഴിലില്ലായ്മ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നി രാജ്യങ്ങളെ മറികടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭായമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം. മോഡിയുടെ നയങ്ങള്‍ ചെറുകിട സംരംഭങ്ങളെ പ്രതികൂലമായി ബാധിച്ചു. പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴിലില്ലായ്മ ഇരട്ടിയാണ്.
ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയെക്കാള്‍ കൂടുതല്‍ തൊഴില്‍ രഹിതരായ യുവാക്കള്‍ ഇവിടെയുണ്ട്. നരേന്ദ്ര മോഡി നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് മൂലം ചെറുകിട വ്യവസായങ്ങള്‍ ഇല്ലാതായതാണ് കാരണമെന്നും രാഹുല്‍ പറഞ്ഞു.
'ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 23.22 ശതമാനമാണ്. 2022 ലെ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാന്റെ തൊഴിലില്ലായ്മ നിരക്ക് 11.3 ശതമാനവും ബംഗ്ലാദേശിന്റെ 12.9 ശതമാനവുമാണ്'- രാഹുല്‍ ആരോപിച്ചു.
കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കുമെതിരെയുള്ള സാമ്പത്തിക, സാമൂഹിക അനീതിയാണ് രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്നത്. പിന്നാക്ക സമുദായങ്ങളും ഗോത്ര വര്‍ഗക്കാരും ദളിതരും ജനസംഖ്യയുടെ 73 ശതമാനം വരുന്നുണ്ടെങ്കിലും പ്രധാന കമ്പനികളില്‍ ഇത്തരക്കാര്‍ വളരെ കുറച്ച് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.