ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വിളവെടുക്കുന്നതിനിടെ വയോധികയെ ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ‌

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വിളവെടുക്കുന്നതിനിടെ വയോധികയെ ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ‌

അടിമാലി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. രാവിലെ 9.30നാണ് സംഭവം.

ആനയുടെ ആക്രമണത്തിൽ അതി ​ഗുരുതരമായ പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽ പെട്ടു.

പൊടുന്നനെയുള്ള കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. മണിയുടെ വീടിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.