സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ പി.സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വവും നിയുക്ത സ്ഥാനാര്‍ഥിയും

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ പി.സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വവും നിയുക്ത സ്ഥാനാര്‍ഥിയും

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന പി.സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. കേന്ദ്ര നേതാക്കള്‍ പി.സി ജോര്‍ജിനെ ഫോണില്‍ വിളിച്ച് അദേഹത്തോട് സംസാരിച്ചിരുന്നു. പി.സിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചത്.

ഇതിനിടെ സ്ഥാനാര്‍ഥിയായ അനില്‍ ആന്റണി ഇന്ന് വൈകിട്ട് അഞ്ചിന് പൂഞ്ഞാറിലെ വീട്ടിലെത്തി പി.സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി അപ്രതീക്ഷിതമായാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയിലെത്തിയ പി.സി പരസ്യ പ്രസ്താവന നടത്തിയത്. ഇത് പാര്‍ട്ടിക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.

അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടി വരുമെന്നും പി.സി പറഞ്ഞിരുന്നു.

താന്‍ പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നതായും വെള്ളാപ്പള്ളിയുടെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും ഇടപെടലിനെ തുടര്‍ന്ന് സീറ്റ് ലഭിച്ചില്ലെന്നും ആരോപിച്ചിരുന്നു. ബിഡിജെഎസിനെതിരെ വിവാദ പരമാര്‍ശം നടത്തിയ പി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തുഷാര്‍ കേന്ദ്ര നേതൃത്വത്തെ കണ്ട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.