ലക്ഷകണക്കിന് കുരുന്നുകളുടെ ജീവനെടുക്കുന്ന മാരക പാപം; പുതിയ ​ഗർഭച്ഛിദ്ര നിയമ ഭേദ​ഗതിക്കെതിരെ ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ

ലക്ഷകണക്കിന് കുരുന്നുകളുടെ ജീവനെടുക്കുന്ന മാരക പാപം; പുതിയ ​ഗർഭച്ഛിദ്ര നിയമ ഭേദ​ഗതിക്കെതിരെ ഉപവാസ പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ

പാരിസ്: ​ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന തീരുമാനത്തിനെതിരെ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനവുമായി ഫ്രഞ്ച് ബിഷപ്പുമാർ. ബില്‍ പാസായതോടെ ലക്ഷകണക്കിന് ജീവനെടുക്കുന്ന മാരക പാപത്തിനെതിരെ പ്രാര്‍ത്ഥനയില്‍ ഒന്നിക്കാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ആഹ്വാനം ചെയ്തു.

കത്തോലിക്കർ എന്ന നിലയിൽ ഗർഭധാരണം മുതൽ സ്വഭാവിക മരണം വരെ ജീവനെ ബഹുമാനിക്കണമെന്നും ജീവന്‍ സമ്മാനമാണെന്നും വിഷമകരമായ സാഹചര്യങ്ങളിൽ പോലും കുഞ്ഞുങ്ങളെ നിലനിർത്താൻ തിരഞ്ഞെടുക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്നും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവിച്ചു.

നമ്മുടെ സഹപൗരന്മാർ ജീവന്റെ മഹത്വം തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസ് അതിൻ്റെ ഭരണഘടനയിൽ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുപോലെ പ്രാധാന്യം നല്‍കിയിരിന്നെങ്കില്‍ അത് ബഹുമാനിക്കപ്പെടുമായിരിന്നുവെന്ന്‍ ബിഷപ്പുമാർ പറഞ്ഞു.

ഭ്രൂണഹത്യ അനുകൂല നിലപാട് ഭരണകൂടം കൈക്കൊണ്ടതിന് പിന്നാലെ നിരവധി കത്തോലിക്കാ പ്രസ്ഥാനങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്ന ഉപവാസ പ്രാര്‍ത്ഥന ആഹ്വാനങ്ങളില്‍ ഭാഗഭാക്കാകാനും ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസിൻ്റെ (സിഇഎഫ്) പ്രസിഡൻ്റും വൈസ് പ്രസിഡൻ്റു ഉള്‍പ്പെടെയുള്ള നേതൃത്വം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ന് ഭരണഘടനയിൽ ഗർഭഛിദ്രം ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ, വായ മൂടിക്കെട്ടി മെഴുകുതിരികൾ പിടിച്ച് ക്രൈസ്തവ വിശ്വാസികള്‍ തെരുവില്‍ ഒരുമിച്ച് കൂടിയിരിന്നു. 2022ൽ മാത്രം 2,34,000 ഗർഭഛിദ്രങ്ങൾ ഫ്രാൻസിൽ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഗർഭഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാന്‍സ്.

ഗർഭച്ഛിദ്രം ദേശീയ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ഫ്രഞ്ച് നിർദേശത്തിനെതിരെ വത്തിക്കാൻ രം​ഗത്തെത്തിയിരുന്നു. വ്യക്തികളെ സംരക്ഷിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിൽ എപ്രകാരമാണ് മനുഷ്യന്റെ മരണം അനുവദിക്കുന്ന അവകാശം ഉൾച്ചേർക്കാൻ സാധിക്കുന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ ചോദിച്ചിരുന്നു.

കൂടുതൽ വായനയ്ക്ക്

എന്തുകൊണ്ട് ഫ്രാൻസ്....? ജീവിക്കാനുള്ള അവകാശം നിഷേധിച്ചു; ഗർഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടയിൽ ഉൾപ്പെടുത്തുന്ന ആദ്യ രാജ്യമായി ഫ്രാൻസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.