ചെന്നൈ: തമിഴ്നാടിന്റെ ഭാവി നിര്‍ണയിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിയില്ലെന്നും സംസ്ഥാനത്തിന്റെ ഭാവി ജനങ്ങളും യുവാക്കളും ചേര്‍ന്ന് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്നാട് സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്തപോലെ സംസ്ഥാനത്തെ ജനങ്ങളെയും നിയന്ത്രിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കരുതി. ഇത് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.
തമിഴ്നാടിന്റെ ഭാവി തീരുമാനിക്കാന്‍ കഴിയുക തമിഴ് ജനതയ്ക്ക് മാത്രമാണെന്ന കാര്യം മോഡിയ്ക്കറിയില്ല. നാഗ്പൂരില്‍ നിന്നുള്ള നിക്കര്‍ വാലകള്‍ക്ക് തമിഴ്നാടിന്റെ ഭാവി നിര്‍ണയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അംഗങ്ങള്‍ എത്ര പരേഡുകള്‍ നടത്തുന്നു എന്നതല്ല ഇവിടുത്തെ യുവാക്കാളാണ് നാടിന്റെ ഭാവി തീരുമാനിക്കുക.
തമിഴ് ജനതയെ സഹായിക്കുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞടുക്കുന്നതിന്റെ ഭാഗമായാണ് താന്‍ തമിഴ്നാട്ടിലെത്തിയതെന്നും ഈ സര്‍ക്കാരിനെ പ്രധാനമന്ത്രിക്ക് ഒരിക്കലും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ തമിഴ്നാട്ടിലെത്തിയത്.
ഇവിടെയുള്ള ആളുകള്‍ പരസ്പരം സ്നേഹത്തോടെയും സഹിഷ്ണുതയോടെയുമാണ് ജീവിക്കുന്നത്. തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ് അല്ലാതെ രാഷ്ട്ര ബന്ധമല്ല ഉളളത്. എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യത്തോടുകൂടിയല്ല താന്‍ തമിഴ്‌നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.