ഈ വർഷത്തെ പെസഹാ തിരുകർമ്മങ്ങൾ വനിതാ ജയിലിൽ നടത്താൻ ഫ്രാൻസിസ് മാർപാപ്പ

ഈ വർഷത്തെ പെസഹാ തിരുകർമ്മങ്ങൾ വനിതാ ജയിലിൽ നടത്താൻ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിനെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ചത്തെ തിരുകർമ്മങ്ങൾ വനിതാ ജയിലിൽ നടത്താൻ ഫ്രാൻസിസ് മാർപാപ്പ. റോമിലെ റെബിബിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനിതാ ജയിലിലാണ് പാപ്പ തിരുക്കർമ്മങ്ങൾ നടത്തുന്നത്. ജയിൽ ജീവനക്കാരുമായും തടവുകാരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും.

ഫ്രാൻസിസ് മാർപാപ്പ മുൻപും പെസഹാ വ്യാഴാഴ്ചകളിൽ തടവുകാരെയും അഭയാർത്ഥികളെയും രോഗികളെയും നിസഹായരെയും സന്ദർശിക്കുകയും അവരോടൊത്ത് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും പാദങ്ങൾ കഴുകുകയും ചെയ്തിട്ടുണ്ട്.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 2013 ൽ ഫ്രാൻസിസ് മാർപാപ്പ പെസഹാ വ്യാഴാഴ്ചത്തെ തിരുർമ്മങ്ങൾ നടത്തിയത് കാസൽ ഡെൽ മർമോ എന്ന ജുവനൈൽ ജയിലായിരുന്നു. വികലാംഗരും, മാനസിക വൈകല്യങ്ങളും ഉള്ളവരെ പരിപാലിക്കുന്ന ഡോൺ കാർലോ ഗ്നോച്ചി ഫൗണ്ടേഷൻ, കാസ്റ്റൽനുവോ ഡി പോർട്ടോയിലെ അഭയാർഥികൾക്കുള്ള കേന്ദ്രം, പാലിയാനോ ജയിൽ, റെജീന കൊയ്‌ലി എന്ന് വിളിക്കപ്പെടുന്ന ജയിൽ, വെല്ലെറ്റേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്രം എന്നീ സ്ഥലങ്ങളിലും പാപ്പ പെസഹാ വ്യാഴാഴ്ചത്തെ തിരുർമ്മങ്ങൾ അനുഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.