തൊണ്ണൂറ്റിരണ്ടാം വയസില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം; വധു അറുപത്തേഴുകാരി എലിന സുക്കോവ

തൊണ്ണൂറ്റിരണ്ടാം വയസില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം; വധു അറുപത്തേഴുകാരി എലിന സുക്കോവ

വാഷിങ്ടണ്‍: മാധ്യമ ഭീമനും ശത കോടീശ്വരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു. 67 കാരിയായ എലിന സുക്കോവ എന്ന മുന്‍ ശാസ്ത്രജ്ഞയാണ് വധു.

ഇരുവരുടേയും വിഹാഹ നിശ്ചയം കഴിഞ്ഞതായി മര്‍ഡോക്കിന്റെ വക്താവ് അറിയിച്ചു. ഇത് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആറാം വിവാഹ നിശ്ചയമാണ്. കാലിഫോര്‍ണിയയിലെ മൊറാഗയിലുള്ള അദ്ദേഹത്തിന്റെ മുന്തിരിതോട്ടത്തിലായിരിക്കും വിവാഹ ചടങ്ങുകള്‍.

ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് അതിഥികള്‍ക്ക് വിതരണം ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊളിക്യുലാര്‍ ബയോളജിസ്റ്റായ എലിന സുക്കോവയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നു അദേഹം. മൂന്നാമത്തെ മുന്‍ ഭാര്യ വെന്‍ഡി ഡെങ് സംഘടിപ്പിച്ച ചടങ്ങിലാണ് മര്‍ഡോക്കും എലിനയും കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എലീനയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്.

നാലാമത് വിവാഹം ചെയ്ത നടിയും മോഡലുമായ ജെറി ഹാളുമായുള്ള ബന്ധം ആറ് വര്‍ഷത്തിന് ശേഷം 2022 ലാണ് അവസാനിപ്പിച്ചത്. എട്ടുമാസത്തിന് ശേഷം കഴിഞ്ഞ വര്‍ഷം മോഡലും റേഡിയോ ഷോ അവതാരകയുമായ ആന്‍ ലെസ്ലി സ്മിത്തുമായി വിവാഹം ഉറപ്പിച്ചതായി റൂപര്‍ട്ട് മര്‍ഡോക്ക് വെളിപ്പെടുത്തിയിരുന്നുവെങ്കിലും അത് വിവാഹത്തിലെത്തും മുമ്പേ പിരിഞ്ഞു.

ഓസ്ട്രേലിയന്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റ് പെട്രീഷ്യ ബുക്കറാണ് ആദ്യ ഭാര്യ. സ്‌കോട്ടിഷ് മാധ്യമ പ്രവര്‍ത്തക അന്ന മര്‍ഡോക്ക് മന്‍ രണ്ടാം ഭാര്യയാണ്.

ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ് പൗരനാണ്. മെല്‍ബണില്‍ 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്‍ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.