ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍; വന്‍ ലാഭം നേടി കെ.എസ്.ആര്‍.ടി.സി

ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍; വന്‍ ലാഭം നേടി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കി വന്‍ ലാഭം നേടി കെ.എസ്.ആര്‍.ടി.സി. ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്‌സ് ഒഴിവാക്കി 13,101 ലിറ്റര്‍ ഡീസല്‍ ഉപയോഗം കുറയ്ക്കുന്നത് വഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തിലും 2,09,825 രൂപ മെയിന്റനന്‍സിലും
ലാഭിച്ചു.

ഇതിലൂടെ കിലോമീറ്ററിന് നാല് രൂപയും കൂടാതെ സ്‌പെയര്‍പാര്‍ട്‌സ് വിലയും ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാന്‍ കഴിയുന്നത് 4,38,36,500 രൂപയാണെന്നാണ് പറയുന്നത്.

ഓര്‍ഡിനറി സര്‍വീസുകളില്‍ നടപ്പിലാക്കി വന്‍വിജയമായ ഈ പദ്ധതി സൂപ്പര്‍ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളിലും സമയ ബന്ധിതമായി നടപ്പാക്കുമെന്നാണ് സൂചന. ഇത്തരം പദ്ധതികളിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സര്‍വീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.