വന്യ മൃഗാക്രമണം; നാളെ പ്രതിഷേധ ഞായറായി ആചരിക്കാൻ കെസിവൈഎം

വന്യ മൃഗാക്രമണം; നാളെ പ്രതിഷേധ ഞായറായി ആചരിക്കാൻ കെസിവൈഎം

കൊച്ചി: വന്യ മൃഗ ആക്രമണങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, സർക്കാർ സംവിധാനങ്ങൾ തുടരുന്ന മൗനത്തിന് എതിരെ സംസ്ഥാന തലത്തിൽ നാളെ പ്രതിഷേധ ഞായറായി ആചരിക്കും.

കേരളത്തിലെ മലയോര മേഖലകളിൽ വർധിച്ചു വരുന്ന വന്യ മൃഗങ്ങളുടെ അക്രമങ്ങൾ ഫലപ്രഥമായി തടയാതെ സർക്കാർ മൗനം പാലിക്കുന്നതിനെതിരെ രൂപത, മേഖലാ സമിതികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾക്ക് കെസിവൈഎം സംസ്ഥാന സമിതി അഭിവാദ്യങ്ങൾ അർപ്പിച്ചു.

നാളെ ഞായറാഴ്ച എല്ലാ രൂപത, മേഖല, യൂണിറ്റ് തലങ്ങളിലും മലയോര ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാതെയുള്ള സർക്കാർ മെല്ലെപ്പോക്കിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.

കുർബാനയക്ക് ശേഷം എല്ലാ ഇടവകകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണെന്ന് കെസിവൈഎം സംസ്ഥാന സമിതി അറിയിച്ചു. പ്രസ്തുത വിഷയത്തിൽ സർക്കാർ, നടപടികൾ സ്വീകരിക്കുന്നത് വരെ വിവിധങ്ങളായ ക്യാമ്പയിനുകളുമായി രൂപത, മേഖല നേതൃത്വങ്ങളും രംഗത്ത് ഉണ്ടാകണം എന്ന് ഓർമിപ്പിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് പറഞ്ഞു.

#മലയോര_ജനതയ്ക്ക്_ഒപ്പം

#മനുഷ്യനും_വന്യമൃഗങ്ങളും

#വനം_വന്യജീവികൾക്ക്_നാട്_നാട്ടാർക്ക്

എന്നീ ഹാഷ് ടാഗുകൾ ഉൾപ്പെടുത്തി, നാളത്തെ പ്രതിഷേധ പരിപാടിയും തുടർന്ന് പൊതുജനങ്ങളെ ബോധവാന്മാരാക്കൻ കുറിപ്പുകളിലൂടെയും കവിതകളിലൂടെയും മറ്റുമുള്ള ഓൺലൈൻ ക്യാമ്പയിനുകൾ നവമാധ്യമങ്ങളിൽ സജീവമാക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി അഭ്യർത്ഥിച്ചു. യുവജനങ്ങളുടെ സമര പോരാട്ടത്തിന് സമ്പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.