ജി ഡി ആർ എഫ് എ- ദുബൈ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ജി ഡി ആർ എഫ് എ- ദുബൈ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ വീസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) റമദാൻ മാസത്തിലെ തങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.അൽ ജാഫ്ലിയയിലെ പ്രധാന ഓഫീസ്, അൽ മനാറ സെന്റർ,ന്യൂ അൽ ത്വവാർ ഓഫീസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്കളിൽ ഇവിടെങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 വരെയും,തുടർന്ന് 2 മുതൽ 5 വരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ അടിയന്തര ഓഫീസിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. അതിനിടയിൽ അൽ അവീറിലെ കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതായിരിക്കും.കൂടാതെ,dubai now, GDRFA DXB, തുടങ്ങിയ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും ജിഡിആർഎഫ്എ ദുബായുടെ വെബ്‌സൈറ്റിലൂടെയും സേവനങ്ങൾ ലഭിക്കും. പൊതുജനങ്ങളുടെ ദുബായിലെ എല്ലാ വിസ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചു

ഈ അവസരത്തിൽ ഉപഭോക്താക്കളുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സേവന മികവിൻ്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും സുസ്ഥിരമായി സേവനങ്ങൾ നൽകുന്നതിനും വകുപ്പിന്റെ പ്രതിബദ്ധത ജിഡിആർഎഫ്എ ഊന്നിപ്പറയുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളുടെയും തുടർച്ചയായ ആശയവിനിമയവും വ്യവസ്ഥകളും ഉറപ്പാക്കുമെന്ന് ഡിപ്പാർട്ട്മെന്റ്
വ്യക്തമാക്കി.യുഎഇയിലെ എല്ലാ സ്വദേശികൾക്കും വിദേശികൾക്കും ജിഡിആർഎഫ്എ ഊഷ്മളമായ റമദാൻ ആശംസകൾ നേർന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.