കൊച്ചി: കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കോടതി ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
വീട്ടമ്മ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം നഗരത്തിലുണ്ടായ യുഡിഎഫ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലാണ് മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും പൊലീസിന് മുന്നില്‍ ഹാജരാകുന്നത്.
മാത്യു കുഴല്‍നാടനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ആന കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി നാട്ടുകാരും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതിഷേധം വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോയെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.
പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ചെയ്തതെന്നുമാണ് ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.