ഫന്റാസ്‌പ്പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ മികച്ച നടനായി ടൊവിനോ തോമസ്

ഫന്റാസ്‌പ്പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ മികച്ച നടനായി ടൊവിനോ തോമസ്

കൊച്ചി: പോര്‍ച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഫന്റാസ്‌പ്പോര്‍ട്ടോയുടെ 44ാമത് എഡിഷനില്‍ മികച്ച നടനായി ടോവിനോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിലും ഏഷ്യന്‍ ചിതങ്ങള്‍ക്കുള്ള ഓറിയന്റ് എക്‌സ്പ്രസ് മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ഡോ.ബിജു ചിത്രം 'അദൃശ്യജാലകങ്ങളി'ലെ അഭിനയ മികവിനാണ് അവാര്‍ഡ്. യുദ്ധ വിരുദ്ധ പ്രമേയവുമായെത്തിയെ ചിത്രത്തിന്റെ തിരക്കഥയും ഡോ. ബിജുവിന്റേതായിരുന്നു.

44 വര്‍ഷത്തെ മേളയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നടന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

2024 മാര്‍ച്ച് ഒന്ന് മുതല്‍ 10 വരെ നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ ചിത്രമാണ് 'അദൃശ്യജാലകം'. 2019 ല്‍ ഇതേ മേളയില്‍ ഡോ.ബിജുവിന്റെ 'പെയിന്റിങ് ലൈഫ്' മേളയുടെ ഡയറക്ടേഴ്സ് വീക്ക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

താലിന്‍ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേള, പൂനെ രാജ്യന്തര ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം ഇതിന് മുന്‍പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം രാധികാ ലാവുവിന്റെ എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കേജ് ആണ് സംഗീത സംവിധാനം. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.