ഫ്രാൻസിസ് മാർപാപ്പയുടെ ‘വെളുത്ത പതാക’ പരാമർശം ഉക്രെയ്നിന്റെ കീഴടങ്ങലല്ല; ചർച്ചകൾക്കുള്ള ആഹ്വാനമാണ്: വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ‘വെളുത്ത പതാക’ പരാമർശം ഉക്രെയ്നിന്റെ കീഴടങ്ങലല്ല; ചർച്ചകൾക്കുള്ള ആഹ്വാനമാണ്: വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ഉക്രെയ്ൻ – റഷ്യ യുദ്ധത്തെ പരമാർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ "വെളുത്ത പതാക" എന്ന വാക്ക് ഉപയോ​ഗിച്ചത് ഉക്രെയിനിന്റെ കീഴടങ്ങലിനെ അല്ല മറിച്ച് സമാധാനത്തിനായുള്ള ചർച്ചകളെയാണെന്ന് വ്യക്തമാക്കി വത്തിക്കാൻ.

സ്വിസ് ബ്രോഡ്കാസ്റ്ററായ ആർ.എസ്.ഐ-യ്ക്ക് കഴിഞ്ഞ മാസം പാപ്പ നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം ചാനൽ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ, പാപ്പയുടെ ആശയങ്ങൾ വളച്ചൊടിക്കാതിരിക്കുന്നതിനാണ് വത്തിക്കാൻ വിശദീകരണം പുറത്തിറക്കിയത്.

‘വെളുത്ത പതാക’ എന്ന പദ പ്രയോഗം കൊണ്ട് കീഴടങ്ങലല്ല, പകരം നയതന്ത്ര ചർച്ചകളിലൂടെ, വെടിനിർത്തലിനും അതിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുമാണ്‌ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. അഭിമുഖത്തിനിടെ, അഭിമുഖം നടത്തുന്നയാളുടെ ‘ജേണലിസ്റ്റിക് ഭാഷ’ പാപ്പ കടംകൊണ്ടതു മാത്രമാണിതെന്നും മാറ്റിയോ ബ്രൂണി ഓർമിപ്പിച്ചു.

സാഹചര്യങ്ങൾ നോക്കുകയും ആളുകളെക്കുറിച്ചു ചിന്തിക്കുകയും വെള്ളക്കൊടിയുടെ ധൈര്യം കാണിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നവനാണ് ഏറ്റവും ശക്തനെന്ന് ഞാൻ കരുതുന്നു എന്നാണ് പാപ്പ അഭിമുഖത്തിൽ പറഞ്ഞിരുന്നത്. നിങ്ങൾ പരാജയപ്പെട്ടുവെന്നും കാര്യങ്ങൾ ശരിയായി പോകുന്നില്ലെന്നും കാണുമ്പോൾ, ചർച്ച ചെയ്യാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. ചർച്ചകൾ ഒരിക്കലും കീഴടങ്ങലല്ലെന്നും പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.