യുദ്ധക്കളമായി തലസ്ഥാന നഗരം; ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി: ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തി കര്‍ഷകര്‍

യുദ്ധക്കളമായി തലസ്ഥാന നഗരം;  ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി:  ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തി കര്‍ഷകര്‍

ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെ പൊലിസുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായി. ഡല്‍ഹി ഐടിഒയിലാണ് സംഭവം.

ട്രാക്ടര്‍ ഓടിച്ചുകൊണ്ടിരിക്കെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ട്രാക്ടറിന്റെ ബാലന്‍സ് തെറ്റി മറിഞ്ഞതാണ് മരണകാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ വെടി വെച്ചെന്ന ആരോപണം ഡല്‍ഹി പൊലിസ് നിക്ഷേധിച്ചു. ഡല്‍ഹിയിലെ തെരുവുകളില്‍ പോലീസും കര്‍ഷകരും തമ്മില്‍ തെരുവ് യുദ്ധമാണ് നടക്കുന്നത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് പല സ്ഥലങ്ങളിലും ലാത്തിചാര്‍ജും കണ്ണീര്‍വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്കും ഏതാനും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഐടിഒയില്‍ പ്രതിഷേധിക്കുന്നവരെ നേരിടാന്‍ കേന്ദ്രസേന ഇറങ്ങി. തലസ്ഥാന നഗരി വന്‍ ഗതാഗതക്കുരുക്കിലാണ്.

ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ അവിടെ കൊടി ഉയര്‍ത്തി. മരിച്ച കര്‍ഷകന്റെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. പൊലിസ് ആവശ്യപ്പെട്ടിട്ടും മൃതദേഹം വിട്ടുകൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. സംഭവസ്ഥലത്ത് കൂടുതല്‍ പൊലിസ് സന്നാഹം എത്തിയിട്ടുണ്ട്. പൊലിസ് നടപടി ഊര്‍ജ്ജിതമാക്കിയതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡില്‍ ഉപേക്ഷിച്ച് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണന്നും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.