തിരുവനന്തപുരം: ഫെബ്രുവരി പതിനഞ്ചോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറക്കാന്‍ ധനവകുപ്പിന്റെ ശ്രമം. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാനാണ് സാധ്യത. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയ്ക്കടുത്താവും.
കുറഞ്ഞശമ്പളം നിലവില്‍ 16,500 രൂപയും കൂടിയശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെന്‍ഷന്‍ 70,000 രൂപയാകും. ഇപ്പോള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനയും കൂടിയ ശമ്പളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞനിരക്കിലുള്ള വര്‍ധനയുമാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യത എന്നറിയുന്നു.
12 ശതമാനം വരെ വര്‍ധന വരുത്തുന്ന തരത്തില്‍ ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ തയ്യാറാക്കിയെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഇത് ഇപ്പോള്‍ പുനഃക്രമീകരിക്കുകയാണ്. ശമ്പളവും പെന്‍ഷനും വര്‍ധിക്കുന്നതോടെ ഈ ഇനത്തിലുള്ള സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതാ വര്‍ധന 10 ശതമാനത്തില്‍ കൂടരുതെന്നാണ് സര്‍ക്കാരും ശമ്പളക്കമ്മിഷനും തമ്മിലുള്ള ധാരണ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.