സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകർന്ന വ്യക്തിത്വം; പ്രമുഖ യുഎഇ വ്യവസായി സയീദ് ജുമാ അൽ നബൂദ അന്തരിച്ചു

സാമ്പത്തിക വളർച്ചയ്ക്ക് കരുത്ത് പകർന്ന വ്യക്തിത്വം; പ്രമുഖ യുഎഇ വ്യവസായി സയീദ് ജുമാ അൽ നബൂദ അന്തരിച്ചു

ദുബായ്: പ്രമുഖ യുഎഇ വ്യവസായി സയീദ് ജുമാ അൽ നബൂദ അന്തരിച്ചു. സയിദ് ആൻഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് ചെയർമാനും ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാനുമായിരുന്നു. യുഎഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സയിദ് ബിൻ സുൽത്വാൻ ആൽ നഹ്യാൻ്റെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂമിൻ്റെയും പാരമ്പര്യം ആഴത്തിൽ വേരൂന്നിയ വ്യക്തിത്വമായിരുന്നു സയീദ് അൽ നബൂദയുടേത്.

1982 മുതൽ 1997 വരെ ദുബൈ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ചെയർമാനായുള്ള അദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഏറെ സഹായകരമായി. സയീദ് ആൻഡ് മുഹമ്മദ് അൽ നബൂദ ഗ്രൂപ്പ് സ്ഥാപിക്കുന്നതിലും വളർച്ചയിലും സയീദ് അൽ നബൂദ വഹിച്ച പങ്ക് നിർണായകമായിരുന്നു.

കമ്പനിയെ രാജ്യത്തിൻ്റെ സമ്പദ്‌ വ്യവസ്ഥയുടെ മൂലക്കല്ലായി മാറ്റാനും അദേഹത്തിനായി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരാഞ്ജലികൾ അർപ്പിച്ചു. ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കുടുംബത്തെ അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.