ന്യൂഡല്‍ഹി: ഇന്ന് മുതല്‍ നിരവധി പേടിഎം സേവനങ്ങള്‍ ലഭ്യമാകില്ല. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സേവനങ്ങള്‍ ലഭ്യമാകാത്തത്. ഈ വര്‍ഷം ജനുവരി 31 ന് തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
2024 ഫെബ്രുവരി 29 ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച് 15 വരെ ആക്കുകയായിരുന്നു.
നിയന്ത്രണം ഏതൊക്കെ സേവനങ്ങളെ ബാധിക്കും:
ഉപയോക്താക്കള്‍ക്ക് പേടിഎം പേയ്‌മെന്റ്‌സ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല. എന്നാല്‍ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനും ആകും. പാര്‍ട്‌നര്‍ ബാങ്കുകളില്‍ നിന്ന് റീഫണ്ട്, ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.
ശമ്പളം, സര്‍ക്കാര്‍ ധനസഹായം, സബ്‌സിഡി എന്നിവ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല.
വാലറ്റിലേക്ക് പണം ചേര്‍ക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ ആകില്ല. എന്നാല്‍ നിലവില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.
പേടിഎം ബാങ്ക് ഉപയോഗിച്ച് ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാനാകില്ല.
പേടിഎം ബാങ്ക് അനുവദിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പ്രവര്‍ത്തന രഹിതമാവും.
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ, ഐഎംപിഎസ് എന്നിവ ഉപയോഗിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.