പ്ലസ്ടുവിന് ശേഷം ജര്‍മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജര്‍മന്‍ ഭാഷ പരിശീലനം (ബി-2 ലെവല്‍വരെ), നിയമന പ്രക്രിയയില്‍ ഉടനീളമുള്ള പിന്തുണ, ജര്‍മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മനിയില്‍ എത്തിയ ശേഷം പഠന സമയത്ത് പ്രതിമാസ സ്‌റ്റൈപന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
ജര്‍മനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മന്‍ ഭാഷാ യോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം അപേക്ഷ നല്‍കാം.
ജര്‍മന്‍ ഭാഷയില്‍ A2, B1 ലെവല്‍ വിജയിച്ചവര്‍ക്ക് (ഗോയ്ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്ന് 2023 ഏപ്രിലിന് ശേഷം) മുന്‍ഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുന്‍പരിചയം (ഉദാ. ജൂനിയര്‍ റെഡ്ക്രോസ് അംഗത്വം) അധിക യോഗ്യതയായി പരിഗണിക്കും. 18 നും 27 നും ഇടയില്‍ പ്രായമുള്ള കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത.
കഴിഞ്ഞ ആറ് മാസമായി ഇന്ത്യയില്‍ തുടര്‍ച്ചയായി താമസിക്കുന്നവരും നിര്‍ദേശിക്കുന്ന സ്ഥലത്ത് ഭാഷാ പഠനത്തിന് ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ളവരും ആകണം അപേക്ഷകര്‍. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +918802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് നോര്‍ക്കയില്‍ പ്രത്യേക സൗകര്യം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ മാര്‍ച്ച് 31 വരെ അറ്റസ്റ്റേഷന് പ്രത്യേക സൗകര്യം. വിദേശ രാജ്യങ്ങളില്‍ ജോലി സംബന്ധമായോ പഠനത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വ്യക്തി വിവര സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വിദ്യാഭ്യാസ, വ്യക്തി വിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റില്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭിക്കും.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ സേവനം ലഭിക്കും. ഹോം അറ്റസ്റ്റേഷനായി എല്ലാ ജില്ലാ സെല്ലുകളിലും അപേക്ഷ സ്വീകരിക്കും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ ചെന്നൈ, ബംഗളൂരു, മുംബൈ, ഡല്‍ഹി എന്‍.ആര്‍.കെ ഡെവലപ്മെന്റ് ഓഫീസുകളിലും അപേക്ഷ നല്‍കാം.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി സ്വകാര്യ ഏജന്‍സികളുടെ സഹായം തേടരുതെന്ന് നോര്‍ക്ക അധികൃതര്‍ നിര്‍ദേശിച്ചു.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി www.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍-ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), +91 8802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയില്‍ ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.