പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ സൈനിക യൂണിഫോം വില്‍പനക്കാരന്‍ പിടിയില്‍

പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ  സൈനിക യൂണിഫോം വില്‍പനക്കാരന്‍ പിടിയില്‍

ജയ്പൂര്‍: പാകിസ്ഥന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ രാജസ്ഥാന്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഇന്ത്യന്‍ സൈന്യത്തിന് യൂണിഫോം വില്‍ക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാ നഗര്‍ ജില്ലയില്‍ നിന്നുള്ള ആനന്ദ് രാജ് സിങ് (22) ആണ് പിടിയിലായത്.

ഇയാള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയിലെ മൂന്ന് വനിത ഏജന്റുമാര്‍ക്ക് സമൂഹ മാധ്യമം വഴി സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി ഇന്റലിജന്‍സ് എഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.

ശ്രീ ഗംഗാ നഗറിലെ സൂറത്ത്ഗഡ് ആര്‍മി കന്റോണ്‍മെന്റിന് പുറത്ത് ആനന്ദ് രാജ് സിങ് യൂണിഫോം സ്റ്റോര്‍ നടത്തിയിരുന്നു. എന്നാല്‍ കുറച്ച് നാള്‍ മുന്‍പ് ഇയാള്‍ കടപൂട്ടി ഒരു ഫാക്ടറിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു.

ഈ കാലയളവിലെല്ലാം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വനിത ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പകരമായി പണം ആവശ്യപ്പെട്ടിരുന്നതായും എഡിജിപി വെളിപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.