ദക്ഷിണാഫ്രിക്കയില്‍ മറ്റൊരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു; വെടിയേറ്റത് വിശുദ്ധ കുര്‍ബാനയ്ക്ക് തൊട്ടു മുന്‍പ്: അക്രമി രക്ഷപെട്ടു

ദക്ഷിണാഫ്രിക്കയില്‍ മറ്റൊരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു; വെടിയേറ്റത് വിശുദ്ധ കുര്‍ബാനയ്ക്ക് തൊട്ടു മുന്‍പ്: അക്രമി രക്ഷപെട്ടു

സാനീന്‍: ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ദിവസം മൂന്ന് ഈജിപ്ഷ്യന്‍ കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ബുധനാഴ്ച ഒരു കത്തോലിക്ക വൈദികന്‍ വെടിയേറ്റ് മരിച്ചു. സാനീന്‍ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ ബലിയര്‍പ്പണത്തിന് തൊട്ടു മുന്‍പാണ് യുവ വൈദികന്‍ വെടിയേറ്റ് മരിച്ചത്.

സെന്റ് പാട്രിക്‌സ് മിഷനറി സൊസൈറ്റി സമൂഹാംഗമായ ഫാ. വില്യം ബന്ദ (38) എന്ന വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടെ മാര്‍ച്ച് 13 ന് രാവിലെ സാനീന്‍ രൂപതയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിലായിരുന്നു ദാരുണ സംഭവം.

പ്രഭാത ദിവ്യബലിക്ക് വിശ്വാസികള്‍ ദേവാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ആക്രമണം. ദേവാലയത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് വെടിയുതിര്‍ത്തതെന്ന് വിശ്വാസികള്‍ പറഞ്ഞു.

നല്ലരീതിയില്‍ വസ്ത്രം ധരിച്ചെത്തിയ പ്രതി, പ്രഭാത പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയാക്കി സങ്കീര്‍ത്തിയിലേക്ക് പോകാന്‍ ഒരുങ്ങിയ വൈദികന് നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമി പിന്നീട് വാഹനത്തില്‍ രക്ഷപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ദക്ഷിണാഫ്രിക്കയിലെ കുള്ളിനനില്‍ മൂന്ന് ഈജിപ്ഷ്യന്‍ കോപ്റ്റിക് സന്യാസികള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു വൈദികന്‍ കൂടി രാജ്യത്ത് കൊല ചെയ്യപ്പെട്ടത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.