ജനം ദുരിതത്തിൽ; റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു

ജനം ദുരിതത്തിൽ; റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷൻ കാർഡ് മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായത്. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവിൽ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാർഡുകളാണ് മസ്റ്ററിങ് നടത്തിയത്.

മഞ്ഞ, പിങ്ക് കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നിർബന്ധമായും നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെയും ഇന്നും നാളെയുമായി സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായി നിർത്തിവച്ച് മസ്റ്ററിങ് നടപടികൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ രണ്ട് ദിവസമായി റേഷൻ കടകളിലെല്ലാം സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുകയാണ്.

നൂറ് കണക്കിന് പേരാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ തൊട്ട് എത്തിയത്. എന്നാൽ സാങ്കേതിക തകരാർ കാരണം മസ്റ്ററിങ് നടത്താനാകാതെ പലരും മടങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകൾ കാത്തുനിന്നിട്ടും പരിഹാരമില്ലാതെയാണ് പലരും മടങ്ങിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.