കൊച്ചി: ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലോട്ടറി കുംഭകോണത്തിന്റെ കേന്ദ്ര ബിന്ദു. സിബിഐയുടെ കുറ്റപത്ര പ്രകാരം മൂന്ന് വര്‍ഷം കൊണ്ട് 4500 കോടി രൂപയാണ് കേരളത്തില്‍ നിന്നും മാര്‍ട്ടിന്‍ കൈക്കലാക്കിയത്. ഇത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പക്ഷെ മാര്‍ട്ടിന്റെ പണം ഇലക്ട്രറല്‍ ബോണ്ട് വഴി വാങ്ങിയവരുടെ പട്ടികയില്‍ സിപിഎം ഇല്ല.
2014 ല്‍ സിബിഐ നല്‍കിയ കുറ്റപത്ര പ്രകാരം 2008 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 4752 കോടിയുടെ സിക്കിം ലോട്ടറിയാണ് മാര്‍ട്ടിന്റെ കമ്പനി കേരളത്തില്‍ വിറ്റത്. ഇതില്‍ സിക്കിം സര്‍ക്കാരില്‍ അടച്ച തുകയാവട്ടെ 142.93 കോടി മാത്രം. അതായത് മൂന്നു വര്‍ഷ കാലയളവില്‍ 4500 കോടി രൂപ മാര്‍ട്ടിന്റെ സ്വന്തം പോക്കറ്റിലായി.
സിക്കിം ലോട്ടറിയുടെ വിജയികളായ 202 പേരില്‍ മൂന്നു പേര്‍ മാത്രമാണ് കേരളത്തില്‍ നിന്നുള്ളവരെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ലോട്ടറിയടിച്ച 152 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 14 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും 13 പേര്‍ തമിഴ്നാട്ടില്‍ നിന്നും ഉള്ളവരാണ്. കര്‍ണാടാകയില്‍ നിന്നുള്ള ഒന്‍പത് പേര്‍ക്കും ഗുജറാത്തില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ള മൂന്ന് പേര്‍ക്ക് വീതവും ഒഡിഷയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള രണ്ട് പേര്‍ക്ക് വീതവും സമ്മാനം അടിച്ചു. ഇതില്‍ 199 പേരും കേരളത്തില്‍ നിന്നും ലോട്ടറി എടുത്തിട്ടേയില്ല.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 72 പേര്‍ക്ക് ലോട്ടറി സമ്മാനത്തുക നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ ജീവനക്കാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഈ മാര്‍ഗം ഉപയോഗിച്ചതായും സിബിഐ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.