പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ്റെ പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. കമ്മീഷൻ്റെ സെക്രട്ടറിയായി ബൊഗോട്ടയിലെ സഹായ മെത്രാൻ ബിഷപ്പ് ലൂയിസ് മാനുവൽ അലി ഹെരേരയെയും മിസ് തെരേസ മോറിസ് കെട്ടൽകാമ്പിനെ കമ്മീഷൻ്റെ അഡ്‌ജൻ്റ് സെക്രട്ടറിയായും നിയമിച്ചു. ഇരുവരും ദീർഘകാലമായി കമ്മീഷൻ അംഗങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ നിയമനങ്ങൾ കുട്ടികൾക്കും ദുർബലരായ ആളുകൾക്കും വളരെയധികം പ്രയോജനം ചെയ്യും. നമ്മുടെ സഭയെ എക്കാലത്തെയും സുരക്ഷിതമായ സ്ഥലമാക്കി മാറ്റുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് പുതിയ പ്രഖ്യാപനമെന്ന് കമ്മീഷൻ പ്രസിഡൻ്റ് കർദിനാൾ സീൻ ഒമാലി പറഞ്ഞു.

കുട്ടികളുടെയും ദുർബലരായ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുവാനും ജീവിത കാലം മുഴുവൻ സഭയ്ക്ക് സേവനമനുഷ്ഠിക്കുവാനും ഇരുവർക്കും സാധിക്കട്ടെയെന്ന് കർദിനാൾ ഒമാലി പറഞ്ഞു. കമ്മീഷൻ വികസിപ്പിച്ച അധികാരം സംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥിരീകരണവും അതിൻ്റെ നിർദേശവും ഉയർത്തിക്കാട്ടിക്കൊണ്ടാണ് കർദ്ദിനാൾ ഒമാലി പ്രസ്താവന അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.