കൊച്ചി വാട്ടര്‍ മെട്രോ; പുതിയ സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍ മെട്രോ; പുതിയ സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ ഉദ്ഘാടനം വ്യാഴാഴ്ചയാണ് നടന്നത്. ഈ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ് ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുക. ഇതോടെ ഒന്‍പത് ടെര്‍മിനലുകളിലായി അഞ്ച് റൂട്ടുകളിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിക്കും.

ഹൈക്കോര്‍ട്ട് ജങ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.

പരമാവധി 40 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.