പെനിൻസുല: പെനിൻസുലയിലെ റെയ്ക്ജാൻസ് ഐസ്‌ലാൻഡിനെ ഞെട്ടിച്ച് അഗ്നിപർവ്വത സ്ഫോടനം. ഡിസംബറിന് ശേഷം നാലാം തവണയാണ് തുടർച്ചയായി സ്ഫോടനമുണ്ടാകുന്നത്. തുടർച്ചയായി 80 ഭൂകമ്പങ്ങളാണ് പ്രദേശത്തുണ്ടായതെന്ന് ഐസ്‌ലാൻഡിക് മെറ്റീരിയോളജിക്കൽ ഓഫീസ് അറിയിച്ചു.
തുടർച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങൾ മാഗ്മ ചലനത്തിലേക്ക് നയിച്ചുവെന്നും ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ലാവയും പുകയും പുറന്തള്ളുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ഇതിന് മുൻപ് ഫെബ്രുവരി എട്ടിനായിരുന്നു സ്ഫോടനമുണ്ടായത്. അന്നത്തേ സ്ഫോടനവുമായി സാമ്യത പുലർത്തും വിധത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് മെറ്റീരിയോളജിക്കൽ ഓഫീസിലെ വിദഗ്ധനായ ബിജാർക്കി കൽഡലോൺസ് ഫ്രിസ് പറഞ്ഞു. പൊട്ടിത്തെറിക്ക് മുൻപായി 80 ഭൂകമ്പങ്ങൾ ഉണ്ടായതായി അദ്ദേഹം നിരീക്ഷിച്ചു. 24 മണിക്കൂറിനുള്ളിൽ തീവ്രത കുറയുമെന്നാണ് അനുമാനമെന്നും അദേഹം വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പടെ അറിയിച്ചു. പ്രദേശവാസികളെ ഒഴിപ്പിക്കാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 33 സജീവ അഗ്നിപർവ്വതങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ തന്നെ ഉയർന്ന കണക്കാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.