'കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം; പിന്നെന്തിന് ക്ലബ് വിടണം': ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോച്ച് ഇവാന്‍ വുകോമനോവിച്ച്

'കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം; പിന്നെന്തിന് ക്ലബ് വിടണം': ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോച്ച് ഇവാന്‍ വുകോമനോവിച്ച്

കൊച്ചി: ഈ സീസണ്‍ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോച്ച് ഇവാന്‍ വുകോമനോവിച്ച്. എല്ലാം കിംവദന്തികള്‍ മാത്രമാണെന്നും ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു.

'ഞാന്‍ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടം. കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ എന്തിന് ഈ ടീം വിടണം? ടീമിന്റെ പുരോഗതിയില്‍ പ്രചോദിതനാണ് ഞാന്‍. വരുംനാളുകളില്‍ നല്ല ഫലമുണ്ടാക്കുന്നതിനായി ചിലതു ചെയ്യുന്നതിന്റെ ആവേശത്തിലുമാണ്-വുകോമനോവിച്ച്് പറഞ്ഞു.

അതിനിടെ ടീമിന്റെ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ പരുക്ക് മാറി തിരിച്ചെത്തി. പരിശീലകന്റെയും വൈദ്യ സംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ലൂണ പരിശീലനം പുനരാരംഭിച്ചു. പ്ലേ ഓഫിനു മുന്‍പേ താരം കളത്തില്‍ തിരിച്ചെത്തുമെന്ന കണക്കു കൂട്ടലിലാണ് ബ്ലാസ്റ്റേഴ്‌സ്. ഈ മാസം 30 ന് ജംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഐസ്എലില്‍ നാല് മത്സരം ബാക്കിയുള്ള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനക്കാരായി പ്ലേ ഓഫ് ബര്‍ത്ത് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് പതിമൂന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പത്താം സീസണിലെ പതിനെട്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്സിനോട് പരാജയപ്പെട്ടിരുന്നു. ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ നാല് ഗോളുകള്‍ നേടിയ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്സിനൊപ്പമായിരുന്നു വിജയം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.