ദുബായില്‍ വാക്സിനെടുക്കാന്‍ പോകുന്നവ‍ർക്ക് സൗജന്യ ടാക്സി സൗകര്യമൊരുക്കി ഹാല

ദുബായില്‍ വാക്സിനെടുക്കാന്‍ പോകുന്നവ‍ർക്ക് സൗജന്യ ടാക്സി സൗകര്യമൊരുക്കി ഹാല

ദുബായ്: കോവിഡിനെതിരെയുളള വാക്സിനേഷന്‍ നടപടികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നതിനിടെ വാക്സിനേഷന്‍ സെന്ററുകളിലേക്ക് സൗജന്യ യാത്ര സൗകര്യമൊരുക്കി ഹാല ദുബായ് ടാക്സി. വാക്സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നീക്കം ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റിയുടേയും കാരീമിന്റെ സംയുക്ത സംരംഭമായ ഹാല നടത്തുന്നത്.

കരീം ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ 'HALAVAC’ എന്ന കോഡ് ഉപയോഗിക്കണം. ഹാല ദുബായ് ടാക്സിയിലും ഹാല വാനിലും സൗകര്യം ലഭ്യമാണ്. ജുമൈറ അല്‍ സഫയിലെ അല്‍ ഇത്തിഹാദ് സെന്റർ, ദേര ഹോ‍ർ ലാന്‍സ് ഹെല്‍ത്ത് സെന്റർ, അല്‍ ഖിസൈസ് ഹെല്‍ത്ത് സെന്റർ, സബീല്‍ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, അല്‍ കവനീജ് അല്‍ മീസാർ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, നാദ് അല്‍ ഹമർ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, അല്‍ ബർഷ പ്രൈമറി ഹെല്‍ത്ത് കെയർ സെന്റർ, വേള്‍ഡ് ട്രേഡ് സെന്റർ, വണ്‍ സെന്റട്രൽ, ദുബായ് പാർക്സ് ആന്റ് റിസോർട്സ് എന്നിവിടങ്ങളിലേക്കാണ് സൗജന്യയാത്ര ഉളളത്.

ടാക്സി ബുക്ക് ചെയ്യണമെങ്കിൽ ആദ്യം കരീം ആപ്പില്‍ ഹാല ടാക്സി തെരഞ്ഞെടുക്കണം. പിന്നീട്, എവിടെ നിന്നാണ് യാത്ര തുടങ്ങേണ്ടതെന്നും, തന്നിരിക്കുന്ന 10 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഏത് ആരോഗ്യ കേന്ദ്രത്തിലേക്കാണ് പോകേണ്ടതെന്നും തെരഞ്ഞെടുക്കണം. ഹാല (ദുബായ് ടാക്സി) ഹാല വാന്‍ (ദുബായ് ടാക്സി) സൗകര്യമുളളത് തെരഞ്ഞെടുക്കുക. അതിനുശേഷം, സ്ക്രീനില്‍ താഴെ ഡിസ്കൗണ്ട് ഓപ്ഷന്‍ തെരഞ്ഞെടുത്ത് പ്രമോ കോഡ് 'HALAVAC' നല്കുക. 

പരമാവധി 30 ദിർഹം വരെയുളള രണ്ട് യാത്രകള്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും. കാ‍ർഡ് വഴിയോ നേരിട്ടോ നല്‍കുന്ന പണത്തിന് ഇത് ബാധകമാണ്. അതേസമയം ഇ വാലറ്റ് വഴിയുളള ഇടപാടുകള്‍ക്ക് ബാധകമല്ല. ഫെബ്രുവരി 18 വരെയാണ് യാത്രാക്കാർക്ക് സൗജന്യ യാത്ര പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഹാലയുടെ വെബ്സൈറ്റ് വഴിയോ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴിയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.