പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി?

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി?

പുതുപ്പള്ളിയിൽ ഇത്തവണ ഉമ്മൻ ചാണ്ടിക്കെതിരെ രണ്ടില ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടാകുമെന്നു സൂചനകൾ; കേരള കോൺഗ്രസ്‌ (M) ജില്ലാ സെക്രട്ടറിയും, പുതുപ്പള്ളിയിലെ ജനപ്രിയനേതാവുമായ ജോസഫ് ചാമക്കാല ഇത്തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമെന്നും, അതിനായി സിപിഐഎം ജില്ലാ നേതൃയോഗം അർദ്ധസമ്മതം മൂളിയെന്നും പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നു.

 അൻപതു വർഷക്കാലമായി പുതുപ്പള്ളിയിൽ നിന്നും ജയിച്ചു കയറിയ ഉമ്മൻ ചാണ്ടിയോട് കഴിഞ്ഞ വട്ടം മത്സരിച്ചത് SFI നേതാവായ ജെയ്ക് ആയിരുന്നു. ഇത്തവണയും ജെയ്ക്കിന്റെ പേര് ആദ്യ ഘട്ടങ്ങളിൽ കേട്ടുവെങ്കിലും, കേരള കോൺഗ്രസിന്റെ ലയനവും, തദ്ദേശതിരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ജോസ് വിഭാഗത്തിന്റെ മികച്ച മുന്നേറ്റവും കണക്കിലെടുത്തു മണ്ഡലം കേരള കോൺഗ്രസ്സിന് വിട്ടു കൊടുത്തേക്കും. 

കോൺഗ്രസിലെ എക്കാലത്തെയും ശക്തനായ ഉമ്മൻ ചാണ്ടിയോട് ഏറ്റു മുട്ടാൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നല്ല വേരോട്ടമുള്ള കേരള കോൺഗ്രസ്‌ പാർട്ടിയുടെ സ്ഥാനാർഥിയും, മണ്ഡലത്തിൽ അങ്ങോളമിങ്ങോളം ജനപ്രിയനുമായ ജോസഫ് ചാമക്കാല തന്നെ രംഗത്തിറങ്ങുമ്പോൾ അട്ടിമറി വിജയം നേടാൻ കഴിയുമെന്ന് സിപിഐഎം പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ സ്വന്തം പഞ്ചായത്ത്‌ ആയ പുതുപ്പള്ളിയിൽ തന്നെ കോൺഗ്രസിന് അടി തെറ്റിയപ്പോൾ, അക്ഷരാർത്ഥത്തിൽ കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശം പ്രതിഫലിക്കുകയായിരുന്നു.

ഓർത്തഡോക്സ്‌ - യാക്കോബായ തർക്കങ്ങൾ പരിഹരിക്കപ്പെടാത്ത കൊണ്ടും, യാക്കോബായ സഭയ്ക്ക് കാര്യമായ വോട്ടുകൾ ഉള്ളതു കൊണ്ടും അടിയൊഴുക്കുകൾ സംഭവിച്ചേക്കാം എന്ന ആശങ്കകളും കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന് ഉണ്ട്. എന്തായാലും പുതുപ്പള്ളിയിൽ ഇത്തവണ മത്സരം കടുത്തതാകുമെന്നു ഇരുവിഭാഗങ്ങളും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.