സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും; മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ഒന്നാം മോഡി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന മുതിര്‍ന്ന നേതാവ് ഡി.വി സദാനന്ദ ഗൗഡ ബിജെപി വിട്ട് മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന.

ബിജെപിയുടെ യുവ സ്ഥാനാര്‍ഥിയായ മൈസൂര്‍ രാജ കുടുംബാംഗം വൈസികെ വഡിയാറിനെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടായേക്കും.

വൊക്കലിഗ സമുദായംഗമായ ഗൗഡ ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു. പിന്നീട് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് മാറ്റിയതിലുള്‍പ്പെടെ ഗൗഡയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. പാര്‍ട്ടി നടപടികളെ പരസ്യമായി വിമര്‍ശിച്ച് അടുത്തിടെ അദേഹം രംഗത്തെത്തിയിരുന്നു.

മൈസൂരുവില്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന.

പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു. ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയ ഷെട്ടര്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെലഗാവിയില്‍ നിന്നു മത്സരിച്ചേക്കും.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.