അദാനിക്കെതിരെ അഴിമതി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക; ഒന്നും അറിയില്ലെന്ന് കമ്പനി

അദാനിക്കെതിരെ അഴിമതി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക; ഒന്നും അറിയില്ലെന്ന് കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന ബിസനസ് സംരംഭമായ അദാനി ഗ്രൂപ്പിനും സ്ഥാപകന്‍ ഗൗതം അദാനിക്കുമെതിരേ അന്വേഷണവുമായി അമേരിക്ക. അഴിമതി ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം.

ഊര്‍ജ പദ്ധതിക്കായി അദാനിയോ അദാനി ഗ്രൂപ്പോ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയോ എന്നാണു പരിശോധിക്കുന്നത്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിനായുള്ള യു.എസ്. അറ്റോര്‍ണിയുടെ ഓഫീസ്, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വഞ്ചനാ വിഭാഗം എന്നിവയാണ് അന്വേഷണം നടത്തുന്നത്.

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ സ്ഥാപനമായ അസുര്‍ പവര്‍ ഗ്ലോബലിലേക്കും അന്വേഷണം നീളുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.