അഭിമന്യു കേസ്: കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഹാജരാക്കി

അഭിമന്യു കേസ്: കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഹാജരാക്കി

കൊച്ചി: അഭിമന്യു കേസില്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ട 11 രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി പ്രോസിക്യൂഷന്‍ ഹാജരാക്കി. രേഖകള്‍ പുനസൃഷ്ടിക്കുന്നതില്‍ തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍ എതിര്‍പ്പ് അറിയിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. രേഖകളുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ കോടതിയില്‍ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ആയിരുന്നു കേസിലെ സുപ്രധാന രേഖകള്‍ കാണാതായത്. കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെ 2018 ജൂണ്‍ ഒന്നിനാണ് ക്യാംപസിനുള്ളില്‍ കൊലപ്പെടുത്തിയത്. ക്യാംപസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.