ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയത് നൂറ് കോടിയെന്ന് ഇ.ഡി

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെ. കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയത് നൂറ് കോടിയെന്ന് ഇ.ഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബിആര്‍എസ് നേതാവ് കെ. കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറു കോടി നല്‍കിയതായാണ് ഇ.ഡി വ്യക്തമാക്കുന്നത്. ശനിയാഴ്ചയായിരുന്നു കവിതയെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായും ഇ.ഡി പറഞ്ഞു. മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ശനിയാഴ്ച ഹൈദരാബാദിലെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി മാര്‍ച്ച് 23 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇതുവരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇന്നലെ ഇ.ഡി വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.