മലപ്പുറം: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന കാര്യം രാഹുല്‍ നേതാക്കളുമായി പങ്കുവയ്ക്കും. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകളും നടത്തും.
രാവിലെ 11ന് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധിയെ വിമാനത്താവളത്തിൽ വെച്ച് തന്നെ യുഡിഎഫ് നേതാക്കൾ കാണും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം മുസ്ലീംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് , ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. നിയമസഭ സീറ്റുവിഭജനമാവും പ്രധാനവിഷയം. 
  അതിനുശേഷം,  വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും. രാഷ്ട്രീയ ചര്‍ച്ചകളില്‍ ഭാഗമാകും. മത നേതാക്കളെയും സാംസ്‌കാരിക നായകന്‍മാരെയും കാണും. വയനാട് ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.