തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതി വകുപ്പ്. കേരളത്തിലുടനീളം നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍കംടാക്‌സ് ഡയറക്ടര്‍ ജനറല്‍ ദേബ്‌ജ്യോതിദാസ് പറഞ്ഞു.
നിരീക്ഷണത്തിനായി കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ തലത്തില്‍ ഇന്റലിജന്‍സ് ടീമിന് രൂപം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും അതിര്‍ത്തി ജില്ലകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും.
പൊതുജനങ്ങള്‍ക്ക് പണം കൈവശം വയ്ക്കാന്‍ പരിധിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കേണ്ടി വരും.
കൂടാതെ സംശയകരമായ ബാങ്ക് ഇടപാടുകളും പരിശോധിക്കും. കൊടകര കുഴല്‍പ്പണക്കേസിലെ പണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.