വോട്ട് അഭ്യര്‍ഥിച്ചെത്തിയ സുരേഷ് ഗോപിയോട് മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍

വോട്ട് അഭ്യര്‍ഥിച്ചെത്തിയ സുരേഷ് ഗോപിയോട് മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍

തൃശൂര്‍: വോട്ട് അഭ്യര്‍ഥിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകളിലെ വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍.

അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശേരിയാണ് സുരേഷ് ഗോപിയോട് തന്റെ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇടവക പള്ളിയില്‍ അദേഹം വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം. പിന്നീട് വൈദികനുമായി കൂടുതല്‍ സമയം സംസാരിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

അതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഗോപി ആശാന്റെ മകനാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്നും ചില വിഐപികള്‍ സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

വിഷയം ചര്‍ച്ചയായതോടെ അദേഹം പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ താന്‍ ആരെയും ഒന്നും പറഞ്ഞ് ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

വിവാദങ്ങള്‍ക്ക് പിന്നാലെ കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.