എടപ്പാള്‍ മേല്‍പ്പാലം അപകടം: രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം;പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ഡ്രൈവര്‍ മരിച്ചു

എടപ്പാള്‍ മേല്‍പ്പാലം അപകടം: രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമം വിഫലം;പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ഡ്രൈവര്‍ മരിച്ചു

എടപ്പാള്‍: മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെയാണ് കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.