തിരുവനന്തപുരത്തെ ഇ ബസുകളുടെ നിരക്ക് കൂട്ടി; സര്‍വീസുകള്‍ പുനക്രമീകരിച്ചതിനെതിരെയും കോര്‍പ്പറേഷന്‍ രംഗത്ത്

തിരുവനന്തപുരത്തെ ഇ ബസുകളുടെ നിരക്ക് കൂട്ടി; സര്‍വീസുകള്‍ പുനക്രമീകരിച്ചതിനെതിരെയും കോര്‍പ്പറേഷന്‍ രംഗത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇ ബസുകളുടെ നിരക്ക് കൂട്ടി സര്‍വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസമാണ് തീരുമാനം വന്നത്. പത്ത് രൂപ നിരക്കില്‍ നേരത്തെ ഒരു ട്രിപ്പ് മുഴുവന്‍ സഞ്ചരിക്കാമായിരുന്നു. ഇപ്പോള്‍ 12 രൂപയാണ്. കോര്‍പ്പറേഷന്‍ പങ്കാളിത്തോട് കൂടിയാണ് ഇ ബസ് പദ്ധതി ആവിഷ്‌കരിച്ചത്.

ഇലക്ട്രിക് ബസുകള്‍ ലാഭത്തിലല്ലെന്ന നിലപാടാണ് കെ.ബി ഗണേഷ് കുമാറിന്. ഇതിന്റെ തുടര്‍ച്ചയായാണ് തലസ്ഥാനത്തെ ഇ ബസുകളുടെ നിരക്ക് കൂട്ടിയത്.

ചര്‍ച്ചകള്‍ കൂടാതെയാണ് ഗതാഗത വകുപ്പ് തീരുമാനമെടുത്തതെന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. കൂടാതെ നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോര്‍പ്പറേഷനും കടുത്ത അതൃപ്തി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.