ഫയര്‍ഫോക്സില്‍ സുരക്ഷാ വീഴ്ച: മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി; അപ്‌ഡേഷന്‍ ഉടന്‍ ചെയ്യണം

ഫയര്‍ഫോക്സില്‍ സുരക്ഷാ വീഴ്ച: മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി;  അപ്‌ഡേഷന്‍ ഉടന്‍ ചെയ്യണം

ന്യൂഡല്‍ഹി: ഫയര്‍ഫേക്സിനെതിരെ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ല ഉല്‍പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഭീഷണി മറികടക്കാമെന്നും കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കംപ്യൂട്ടറില്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഫയര്‍ഫോക്സിലെ പ്രശ്നങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ഹാക്കര്‍ക്ക് സാധിക്കും.

ഫയര്‍ഫോക്സ് ഇ.എസ്.ആര്‍ 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍, ഫയര്‍ഫോക്സ് ഐ.ഒ.എസ് 124 ന് മുമ്പുള്ള വേര്‍ഷനുകള്‍, മോസില്ല തണ്ടര്‍ ബേര്‍ഡ് 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍ എന്നിവയിലാണ് സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.

മോസില്ല ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരോട് എത്രയും വേഗം അവ അപ്ഡേറ്റ് ചെയ്യാന്‍ സേര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ക്കുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സേര്‍ട്ട്-ഇന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.