ചോദ്യ കോഴ: മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ചോദ്യ കോഴ: മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയില്‍ സിബിഐ റെയ്ഡ്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് റെയ്ഡ് നടക്കുന്നത്. മഹുവയുടെ കൊല്‍ക്കത്തയിലെ വസതിയിലും മറ്റിടങ്ങളിലുമാണ് പരിശോധന.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും അദാനി ഗ്രൂപ്പിനെതിരെയും പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനായി ദര്‍ശന്‍ ഹീരന്ദാനിയില്‍ നിന്നും കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ മഹുവയ്ക്കെതിരായി ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ പരിശോധിച്ച സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് ലോക്പാലിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തുടര്‍ നടപടിക്കായി ലോക്പാല്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു മഹുവ മൊയ്ത്രയുടെ ലോഗിന്‍ വിവരങ്ങള്‍ ദര്‍ശന്‍ ഹീരാനന്ദാനിയുമായി പങ്കുവച്ചുവെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മഹുവയുടെ ലോക്സഭാ അംഗത്വം റദ്ദാക്കുകയും പാര്‍ലമെന്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ലമെന്റ്റി എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മഹുവ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്.

നിലവില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുന്നതിനിടെയാണ് സിബിഐ റെയ്ഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.