നോമ്പുകാലത്ത് കത്തോലിക്ക സഭയിലെ വിശുദ്ധരുടെ സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി യൂട്യൂബ്

നോമ്പുകാലത്ത് കത്തോലിക്ക സഭയിലെ വിശുദ്ധരുടെ സിനിമകള്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി യൂട്യൂബ്


വിശുദ്ധവാരത്തില്‍ മനപരിവര്‍ത്തനത്തിനും ധാര്‍മിക ജീവിതം നയിക്കുന്നതിനും ഉതകുന്ന സിനിമകള്‍ കാണാന്‍ അവസരം നല്‍കി യൂട്യൂബ്. കത്തോലിക്ക സഭയിലെ വിശുദ്ധരെക്കുറിച്ചുള്ള സിനിമകള്‍ കുടുംബത്തോടൊപ്പം സൗജന്യമായി കാണാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കുന്നത്. പാദ്രെ പിയോ, ഉള്‍പ്പെടെ 33 വിശുദ്ധരുടെ ചിത്രങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍, ഫ്രഞ്ച് ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് ഇംഗ്ലീഷ് സബ്-ടൈറ്റിലുമുണ്ട്.

വിശുദ്ധ പാദ്രെ പിയോ: മിറക്കിള്‍ മാന്‍ (2000)

ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധന്‍മാരില്‍ പ്രധാനിയാണ് പഞ്ചക്ഷതവാനായ പാദ്രെ പിയോ. യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ പാദ്രെ പിയോയ്ക്കും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിലൂടെ ദൈവം അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. 2002 ജൂണ്‍ 16ന് വിശുദ്ധനായി പ്രഖ്യാപിച്ച പാദ്രെ പിയോയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഇറ്റാലിയന്‍ ടെലിവിഷന്‍ സിനിമയാണ് പാദ്രെ പിയോ: മിറാക്കിള്‍ മാന്‍. കാര്‍ലോ കാര്‍ലി സംവിധാനം ചെയ്ത ചിത്രം 2000-ലാണ് പുറത്തിറങ്ങിയത്.

ദി സോങ് ഓഫ് ബെര്‍ണാഡെറ്റ് (1943)

വിശുദ്ധ ബെര്‍ണാഡെറ്റെയുടെ ജീവിതം ആസ്പദമാക്കിയുള്ള അമേരിക്കന്‍ ചിത്രം. ഫ്രാന്‍സിലെ ലൂര്‍ദ് പട്ടണത്തില്‍ 1844 ല്‍ വളരെ ദരിദ്രമായ കുടുംബത്തില്‍ പിറന്ന ബെര്‍ണാഡെറ്റിന് ഒരു ഗുഹയില്‍ വച്ച് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടു. അന്ന് ബെര്‍ണാഡെറ്റിന് 14 വയസായിരുന്നു. 18 തവണ മാതാവ് ബെര്‍ണഡെറ്റിന് പ്രത്യക്ഷപ്പെടുകയും താന്‍ അമലോത്ഭവ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ജീവിതകാലം മുഴുവന്‍ ബെര്‍ണഡെറ്റിന് വളരെയേറെ സഹിക്കേണ്ടതായി വന്നു. നിരവധി പേര്‍ അവളെ തെറ്റിദ്ധരിച്ചു. സിസ്റ്റേഴ്സ് ഓഫ് നോത്ര്ദാം എന്ന സഭയില്‍ ചേര്‍ന്നെങ്കിലും 35 ാമത്തെ വയസില്‍ മരണമടഞ്ഞു. 1925ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ ബെര്‍ണാഡെറ്റെയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 1933 ഡിസംബര്‍ 8-ന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. 1933 ഡിസംബര്‍ 8-ന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. ചിത്രം ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

മൊളോക്കോ: ദ സ്റ്റോറി ഓഫ് ഫാദര്‍ ഡാമിയന്‍ (1999)

ഹവായിലെ മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാദര്‍ ഡാമിയനെക്കുറിച്ചുള്ള അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സിനിമ. ഫാ. ഡാമിയന്‍ അഥവാ മൊളോക്കയിലെ വിശുദ്ധ ഡാമിയന്‍ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റര്‍ 'കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ആന്‍ഡ് മേരി' എന്ന സന്യാസ സഭയില്‍ അംഗമായിരുന്ന ബെല്‍ജിയന്‍ കത്തോലിക്കാ മിഷണറി ആയിരുന്നു. ഹവായിയിലെ കുഷ്ഠ രോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചതിന്റെ പേരില്‍, ഹവായിയന്‍ നിവാസികളും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളും ഇദ്ദേഹത്തെ ആദരിക്കുന്നു. കുഷ്ഠരോഗം, എയ്ഡ്‌സ് തുടങ്ങി സമൂഹത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങള്‍ ബാധിച്ചവരുടെയും ഹവായിയന്‍ നിവാസികളുടെയും സ്വര്‍ഗീയ മദ്ധ്യസ്ഥന്‍ ആയി കരുതപ്പെടുന്നു, കത്തോലിക്കാ സഭ മെയ് 10നാണ് ഫാദര്‍ ഡാമിയന്റെ തിരുനാള്‍ ആചരിക്കുന്നത്. 1995ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാ. ഡാമിയനെ 2009ല്‍ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

ഡോണ്‍ ബോസ്‌കോ (1988)

ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വി. ഡോണ്‍ ബോസ്‌കോയുടെ ജീവിതം ആസ്പദമാക്കിയുള്ള ഇറ്റാലിയന്‍ സിനിമ. 1815-1888 കാലഘട്ടത്തില്‍ ജീവിച്ച ഡോണ്‍ ബോസ്‌കോയെ 1934ലാണ് കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചത്. തന്റെ സകല കഴിവുകളും ഡോണ്‍ബോസ്‌കോ ദൈവത്തിനു വേണ്ടിയും, ദരിദ്രരുടെയും ഉപേക്ഷിക്കപ്പെട്ട യുവത്വത്തിന്റെയും അപ്പസ്‌തോലനാവുക എന്ന ദൗത്യത്തിനു വേണ്ടിയും ഉപയോഗിച്ചു. രണ്ടു വയസാവുമ്പോഴേക്ക് അപ്പനില്ലാതെയായ അദ്ദേഹം, ആയിരക്കണക്കിന് യുവാക്കളുടെ അപ്പനായി മാറി.

സെന്റ് പാട്രിക്: ദി ഐറിഷ് ലെജന്‍ഡ് (2000)

ഐറിഷുകാരുടെ രക്ഷാധികാരിയാണ് വിശുദ്ധ പാട്രിക്. അയര്‍ലന്‍ഡില്‍ കത്തോലിക്കാ മതം കൊണ്ടുവരുന്നതിലും പ്രചരിപ്പിക്കുന്നതിലും വിശുദ്ധ പാട്രിക്ക് പരിപൂര്‍ണ്ണ വിജയം കൈവരിച്ചു. കാലക്രമേണ അയര്‍ലാന്‍ഡിലെ മുഴുവന്‍ ജനതയും തങ്ങളുടെ വിജാതീയ ആചാരങ്ങളെ ഉപേക്ഷിച്ച് സത്യദൈവത്തില്‍ വിശ്വസിക്കുകയും ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. അയര്‍ലന്‍ഡ് ഒരു ചെറിയ രാജ്യമാണെങ്കില്‍ കൂടി ലോകം മുഴുവനും ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിലും, പരിപാലിക്കുന്നതിലും വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്.

സെന്റ് ആന്റണി ഓഫ് പാദുവ (1931)

യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ് സെന്റ് ആന്റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാം വയസില്‍ കാലം ചെയ്തു. സെന്റ് ആന്റണി ഓഫ് ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. മരിച്ച് ഒരു കൊല്ലം തികയുന്നതിന് മുമ്പ് വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് സെന്റ് ആന്റണി. 1232 മെയ് 30ന് ഒമ്പതാം പീയുസ് മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് വിശുദ്ധ അന്തോണിസിനെയാണ്. 1931-ലെ സാങ്കേതിക വിദ്യയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സംഭാഷണങ്ങള്‍ സബ്-ടൈറ്റിലുകളായി കൊടുത്തിരിക്കുന്നു.

റസ്റ്റ്‌ലസ് ഹാര്‍ട്ട് (2010)

അസാധാരണമാണ് വി. അഗസ്റ്റിന്റെ ജീവിതകഥയെക്കുറിച്ചുള്ള ചിത്രം. പാപത്തിന്റെ പടുകുഴിയില്‍ നിന്ന് ദൈവം ഒരാത്മാവിനെ രക്ഷിച്ചെടുക്കുന്ന ഉത്തേജനകരമായ അനുഭവമാണ് ഈ സിനിമ. ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനെന്നും വേദപാരംഗതരുടെ വേദപാരംഗതനെന്നും അറിയപ്പെടുന്ന വിശുദ്ധ അഗസ്റ്റിന്‍ ഉത്തര ആഫ്രിക്കയിലെ തഗാസ്‌തെ എന്ന പട്ടണത്തില്‍ 354 നവംബര്‍ 13 നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പട്രീഷ്യസ് ഒരു അക്രൈസ്തവനും വിശുദ്ധയായി മാറിയ മാതാവ് മോനിക്കാ ഒരു ഉത്തമ ക്രിസ്തുമത വിശ്വാസിയുമായിരുന്നു.

തിന്മകളിലേക്ക് കൂപ്പുകുത്തിയ അഗസ്റ്റിനെ വിശുദ്ധയായ അമ്മ മോനിക്കയുടെ പ്രാര്‍ത്ഥനയും കണ്ണീരും ദൈവവഴിയിലേക്കു തിരിച്ചുകൊണ്ടുവന്നു. 33-ാം വയസ്സില്‍ അഗസ്റ്റിന്‍ ക്രിസ്തുമതം സ്വീകരിച്ചു. 36 ാം വയസില്‍ വൈദികനും 41 വയസ്സില്‍ ഹിപ്പോയിലെ മെത്രാനുമായി. ഇന്ന് കത്തോലിക്കാ സഭയുടെ വേദപാരംഗതനായി വി. അഗസ്റ്റിന്‍ വാഴ്ത്തപ്പെടുന്നു.

ഈ സിനിമകള്‍ കാണാനുള്ള ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു:

1) PADRE PIO
Padre Pio-Miracle Man (2000)
⁃ Italian mini-series (dubbed in English) on the life of Padre Pio
https://youtu.be/nKM909nHz4A

2) BLESSED RUPERT MAYER
Father Rupert Mayer (2015)
⁃ a German priest put in a concentration camp for speaking against Nazism
https://youtu.be/C9fB0SjrAlE

3) ST. BERNADETTE
The Song of Bernadette (1943)
⁃ Oscar-winning film (including Best Actress for Jennifer Jones as Bernadette) about the life of Bernadette and Our Lady of Lourdes. Highly recommended.
https://youtu.be/UgwLJ4ZxnFk

4) ST. JOHN VIANNEY
The Wizard of Heaven (Le Sorcier du Ciel) (1949)
⁃ French film (with English subtitles) on the life of the Cure of Ars.
https://youtu.be/GOFXIWRnCek

5) ST. THERESE OF LISIEUX
Miracle of St. Therese (1952)
⁃ Another French film (dubbed in English) on the life of the little flower saint in a semi-documentary style.
https://youtu.be/hfHFVy5BoCE

6) ST. JOSEPH OF CUPERTINO
The Reluctant Saint (1962)
⁃ This Hollywood production stars Oscar winner Maximilian Schell as the “flying saint” who was not expected to accomplish much because he was slow intellectually.
https://youtu.be/eXxOLNRBdXw

7) ST. LUCIA OF FATIMA
The Miracle of Our Lady of Fatima (1952)
⁃ A Holy Week classic of my pre-Netflix childhood, this Oscar-nominated movie is still good viewing almost 70 years after it was first shown.
https://youtu.be/qq1y_Jw_mPs

8) ST. CHARBEL
https://youtu.be/VhKorITYvDU

9) ST. AUGUSTINE
Restless Heart (2010)
https://youtu.be/5g_sjPhrPBo

10) ST. FRANCIS OF ASSISI
Francesco (1989)
https://youtu.be/qAoZFd0XH04

11) ST. DAMIEN OF MOLOKAI
Molokai: The Story of Father Damien (1999)
https://youtu.be/AweoZYsiCu4

12) ST. DON BOSCO
Don Bosco
https://youtu.be/ki99iREMIrc

13) ST. PATRICK
St. Patrick: The Irish Legend (2000)
https://youtu.be/ndUfgHopiPI

14) ST. MARTIN DE PORRES
Catholic Rose: Saint Fray Martin de Porres
https://youtu.be/16esWMnWArk

15) ST. HENRIETTE OF DALILLE
The Courage to Love (2000)
▪︎The life of the first African-American Saint in Pre-Civil War New Orleans.
https://youtu.be/TPxfEkRMOTY

16) ST. JOAN OF ARC
Joan of Arc (1999)
https://youtu.be/KDwc3Y0-pzk

17) ST. PAUL
St. Paul
https://youtu.be/O3HrN565Ao4

18) ST. ANTHONY OF PADUA - Silent Movie
Saint Anthony of Padua (1931)
https://youtu.be/v1ispnB6njU

19) THE MIRACLE OF MARCELINO (1955)
https://youtu.be/Y2nXR9yfPAA

20) ST. CLAIRE OF ASSISI & THE POOR CLARES
https://youtu.be/8sHma-mWlTg

21) BELLS OF ST. MARYS
https://youtu.be/APRNe_3tzdg

22) ST. TERESA OF THE ANDES
Teresa de los Andes
https://youtu.be/UReVfnlJF3k

23) ST. VERONICA GIULIANI
St. Veronica
https://youtu.be/5Ng7SSomwfU

24) ST. THOMAS THE APOSTLE
Thomas: Close to Jesus (2001)
https://youtu.be/fwPw3r5D1PY

25) EMPEROR CONSTANTINE
Constantine and the Cross (1962)
https://youtu.be/VUK_SXjXEus

26) ST. HILDEGARD OF BINGEN
The Mystics: Sister Hildegard of Bingen
https://youtu.be/MCfqBMKrPOk

27) ST. POLYCARP
Polycarp (2015)
https://youtu.be/njp3WNVQ9O4

28) ST. MARY MAZARELLO
House of Happiness
▪︎Life of the Italian founder of the Salesian Sisters
https://youtu.be/tsP0yIHzl_w

29) STORY OF THE 12 APOSTLES
(History Channel)
https://youtu.be/5tJbgPQxxzI

30) SAINT JOHN HENRY NEWMAN
One Step is Enough
https://youtu.be/t16-AHJweUE

31) ST. MARGARET OF CASTELLO
https://youtu.be/vbKbIplfJu8

32) LORETO'S CHAPEL MIRACULOUS STAIRCASE
https://youtu.be/bjokO41yjq4

33) SAINT LOUIS MARIE DE MONTFORT
Jesus Living in Mary
https://youtu.be/BKB2SqmeBm4


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.