നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

തിരുവനന്തപുരം: നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക എന്ന വാചകത്തോടെ ഫെയ്സ്ബുക്കിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

'നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിയമത്തിന്റെ വിലങ്ങുകള്‍ വീഴാമെന്നാണ് കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ ഓര്‍മ്മിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.