വെള്ളമുണ്ട: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വെള്ളമുണ്ട സെൻ്റ് ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസികൾ ഓശാന ഞായര്‍ ആഘോഷിച്ചു.
ഇടവക ദേവാലയത്തിൽ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടന്നു. ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായുടെ ഗ്രോട്ടോയിൽ നിന്നും ആരംഭിച്ചു. ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തു.
കുരുത്തോലകളുമായി വിശ്വാസി സമൂഹം ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ്മയിൽ സെൻ്റ് ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസി സമൂഹം കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തു.
കമ്മിറ്റിക്കാർ, കൈക്കാരന്മാർ, സംഘടനാ ഭാരവാഹികൾ, സന്യസ്ഥർ, മതാധ്യാപകർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.