ഇ.ഡി കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് കെജരിവാള്‍; ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവ് ഇറക്കി

ഇ.ഡി കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് കെജരിവാള്‍; ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവ് ഇറക്കി

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലിരുന്ന് ഭരണ നിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജരിവാള്‍ പുറത്തിറക്കിയത്. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവെക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ഇന്നത്തെ ഉത്തരവിലൂടെ കെജരിവാള്‍ നല്‍കിയത്.

ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിന്റെ രൂപത്തിലാണ്് കെജ്രിവാള്‍ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ അദേഹം മന്ത്രി അതിഷിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജലക്ഷാമം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍ദേശം ഉള്‍പ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

കെജരിവാള്‍ രാജിവെക്കില്ലെന്നും ജയിലിലിരുന്ന് ഡല്‍ഹി ഭരിക്കുമെന്നുമുള്ള ആം ആദ്മി പ്രവര്‍ത്തകരുടെ വാക്കുകളെ ഇ.ഡി കസ്റ്റഡിയില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവ് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. അതേസമയം അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്.

കെജരിവാളിന്റെ അറസ്റ്റിനെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നടത്തി വരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.