ഡബ്ലിൻ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധവാര ആചരണം ഓശാന ഞായറാഴ്ച തിരുകർമങ്ങളോടുകൂടി ആരംഭിക്കും

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് ഓശാന ഞായറാഴ്ച തുടക്കം കുറിക്കും. ജീവിത നവീകരണത്തിന് വിശ്വാസികളെ സഹായിക്കുന്നതിന് നോമ്പ് കാല ധ്യാനം ക്രമീകരിച്ചിരുന്നു. അന്താരാഷ്ട്ര വചന പ്രഘോഷകനും പ്രമുഖ സൈക്കോളജിസ്റ്റുമായ റവ ഫാ ഡോ. കുര്യൻ പുരമഠംമാണ് ധ്യാനം നയിച്ചത്. ഇതോടൊപ്പം എല്ലാ കുർബാന സെൻ്ററുകളിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

ഡബ്ലിൻ സോണിൻ്റെ കീഴിലുള്ള പതിനൊന്ന് കുർബാന സെൻ്ററുകളിലും ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ ആചരിക്കപ്പെടുന്നതാണ്. ഈശോയുടെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹാ വ്യാഴാഴ്ച ഒൻപത് സെന്ററുകളിൽ കാൽ കഴുകൽ ശുശ്രൂഷയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. കാൽവരി കുന്നിലേക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പീഡാനുഭവ തിരുക്കർമ്മങ്ങളും ഒട്ടു മിക്ക സെൻ്ററുകളിലും ദുഖവെള്ളിയാഴ്ച നടത്തപ്പെടുന്നതാണ്.

സീറോ മലബാർ വിശ്വാസികളുടെ ഗൃഹാതുരത്വ ഓർമകളുടെ ഭാഗം ആയി കരുതപ്പെടുന്ന ഈസ്റ്റർ ദിനത്തിലെ പാതിരാ കുർബാന മിക്ക സെൻ്ററുകളിലും ഉണ്ടാകു. അനുരഞ്ജന ശുശ്രുഷ യിൽ പങ്കെടുത്ത് വിശുദ്ധവാര ആചരണത്തിനായി വിശ്വാസികൾ ഒരുങ്ങണമെന്നു സീറോ മലബാർ സഭയുടെ ആദ്ധ്യാത്മിക നേതൃതം ഓർമപ്പെടുത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.