സൗദി അറേബ്യയില്‍ ഇഖാമ ഫീസ് നാലു തവണയായി അടയ്ക്കാം

സൗദി അറേബ്യയില്‍ ഇഖാമ ഫീസ് നാലു തവണയായി അടയ്ക്കാം

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇഖാമ എടുക്കുന്നതിനോ നിലവിലുള്ളയാള്‍ക്ക് അത് പുതുക്കുന്നതിനോ ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും അടക്കേണ്ടതുണ്ടായിരുന്നു.

ഇനി മുതല്‍ ഫീസ് നാല് ഗഡുക്കളായി അടയ്ക്കാന്‍ കഴിയും. ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അതേ സമയം, ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാര്‍ഹി തൊഴിലാളികള്‍ക്ക് ബാധകമല്ല. കാരണം, അവര്‍ക്ക് ലെവിയില്ലാത്തതിനാല്‍ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 650 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.