വയനാട്ടിൽ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ മാര്‍ റാഫേല്‍ തട്ടില്‍ തിങ്കളാഴ്ച സന്ദർശിക്കും

വയനാട്ടിൽ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ മാര്‍ റാഫേല്‍ തട്ടില്‍ തിങ്കളാഴ്ച സന്ദർശിക്കും

മാനന്തവാടി: സമീപ കാലത്ത് വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നാളെ സന്ദർശിക്കും. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീട്ടില്‍ രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് സന്ദര്‍ശനം നടത്തും. പനച്ചിയില്‍ അജീഷിന്റെ വീട്ടില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കും.

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലാല്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത് എന്നിവരുടെ വീടുകളില്‍ രാവിലെ 11നും 11.30നും ഇടയിൽ മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തും. വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷീന്റെ വീട്ടില്‍ ഉച്ചയ്ക്ക് 12ന് സന്ദര്‍ശനം നടത്തും.

മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പിആര്‍ഒ സമിതിയംഗങ്ങളായ ഫാ. ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുഗമിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.