ലണ്ടൻ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ഭാഗമായുള്ള സ്റ്റോക്ക് ഓൺ ട്രെന്റിലെ ക്‌നാനായ കാത്തലിക് മാസ് സെന്ററിൽ വിശ്വാസ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു. കത്തോലിക്കാ വിശ്വസത്തിലും ക്നാനായ പാരമ്പര്യത്തിലും അധിഷ്ഠിതമായ ജീവിതം നമ്മുടെ കുട്ടികളിൽ ബാല്യം മുതലേ രൂപപ്പെടുത്തുന്നതിന് സഹായകമായ വിധത്തിലാണ് വിശ്വാസ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടമായ വിശുദ്ധ കുർബാനയോട് ചേർന്നുനിന്നുകൊണ്ടുള്ള വിശ്വാസ പരിശീലമാണ് യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ ലക്ഷ്യം വയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. എന്തെന്നാൽ വിശുദ്ധ കുർബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിത രൂപവുമാണ്.
സ്റ്റോക്ക് ഓൺ ട്രെന്റിലെ മാസ്സ് സെന്ററിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാപിതാക്കളുടെയും കുട്ടികളുടെയും സാനിധ്യത്തിൽ, ക്‌നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിൽ വിശ്വാസപരിശീലനത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. മാസ് സെന്റർ കോർഡിനേട്ടേഴ്സ് ആയ സോൺലി ജെയിംസ് പനം കലായിൽ, മോബിൻ ബാബു കളപ്പുരക്കൽ, ജാൻസി ജിം മ്യായിക്കരപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചു. തുടർന്ന് വേദപാഠ ക്ലാസ്സുകളുടെ കോർഡിനേറ്റ്‌സ് ആയി ജയിംസ് മൈലപ്പറമ്പിൽ ,ജോമോൾ സന്തോഷ് പൗവത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു. അന്നേദിവസം മാതൃദിനത്തോടനുബന്ധിച്ചു എല്ലാ അമ്മമാരെയും ആദരിച്ചു.
സുവിശേഷത്തിനു ചേർന്ന വിധത്തിൽ ക്രൈസ്തവ ജീവിതത്തിനു സാക്ഷ്യം നൽകിക്കൊണ്ട് വിശ്വാസത്തിലൂടെയും ക്നാനായ പാരമ്പര്യത്തിലൂടെയും കുടുബങ്ങളെ ശക്തിപ്പെടുത്തുന്നതിനും, അതിനുവേണ്ടി പുതിയ തലമുറക്ക് പരിശീലനം നൽകുന്നതിനുമായി എല്ലാ മാസത്തേയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ സ്റ്റോക്ക് ഓൺ ട്രെന്റിലെ ക്‌നാനായ കാത്തലിക് മാസ്സ് സെന്ററിൽ വിശുദ്ധ കുർബാനയും വിശ്വാസ പരിശീലനവും നടത്തപ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.