കെ റെയില്‍ അട്ടിമറിക്കാന്‍ 150 കോടി വാങ്ങിയെന്ന പരാതി: വി.ഡി സതീശനെതിരായ തെളിവ് എവിടെയെന്ന് വിജിലന്‍സ് കോടതി

കെ റെയില്‍ അട്ടിമറിക്കാന്‍ 150 കോടി വാങ്ങിയെന്ന പരാതി: വി.ഡി സതീശനെതിരായ തെളിവ് എവിടെയെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കുന്നതിനായി 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ തെളിവ് എവിടെയെന്ന് കോടതി. സതീശനെതിരെ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരമാര്‍ശങ്ങള്‍.

കവടിയാര്‍ സ്വദേശി ഹഫീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി പരാതിക്ക് അടിസ്ഥാനമായുള്ള തെളിവ് എവിടെയന്ന് ഹര്‍ജിക്കാരനോട് ചോദിച്ചു. കോടതിയിലേക്ക് ഇത്തരത്തിലൊരു ഹര്‍ജിയുമായെത്തുമ്പോള്‍ കൃത്യമായ തെളിവുകളുമായി വേണം എത്താനെന്നും ഹര്‍ജിക്കാരനെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ മറ്റ് സംസ്ഥാനങ്ങളിലെ വിവിധ മാഫിയകളില്‍ നിന്നും കോഴ വാങ്ങിയെന്നായിരുന്നു ഇടതുപക്ഷ എംഎല്‍എ പി.വി അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്.

ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിയമസഭയില്‍ നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.