മസാല ബോണ്ട് ഇടപാട്: തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇ.ഡി

മസാല ബോണ്ട് ഇടപാട്: തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇ.ഡി

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനത്തില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇ.ഡി ഹൈക്കോടതിയില്‍. നിയമലംഘനം സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നെന്ന് സംശയിക്കുന്നതായാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

ഏത് കാരണത്താലാണ് തനിക്കു സമന്‍സ് തരുന്നതെന്ന കാര്യം ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ഐസക്കിന്റെ വാദം. 2021ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനുശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയില്ല. എന്നാല്‍ അതുവരെയുള്ള കാര്യങ്ങള്‍ ഇഡിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഐസക്ക് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തിനാണ് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നതെന്ന് കോടതി ഇഡിയോട് ചോദിച്ചു. അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത്. ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇഡി പറഞ്ഞു.

കൂടാതെ മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നായിരുന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.